Bank History
Puthiyangadi Service Co-operative Bank Ltd.
1915 ല്‍ ഐക്യനാണയ സംഘമായിട്ടാണ് ഇന്നത്തെ പുതിയങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത് . പിന്നീട് 1999 – 2000 വര്‍ഷത്തില്‍ പുതിയങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നായി മാറി. 1999 – 2000 വർഷത്തിൽ 401 മെമ്പർമാരാണുണ്ടായിരുന്നത് .29757 രുപ ഷെയര്‍ സംഖ്യയും ഉണ്ടായിരുന്നു. ആ കാലയളവിൽ ഡെപ്പോസിറ്റായി 11871 രൂപയും, വായ്പയായി 48922 രൂപയുമാണുണ്ടായിരുന്നത് . എന്നാല്‍ ഇപ്പോള്‍ 2021 – 2022 വര്‍ഷത്തില്‍ മെമ്പര്‍ മാര്‍ 3025 ആയും, ഷെയര്‍ 71872285 രുപയായും വർദ്ധിച്ചിട്ടുണ്ട് . ഡെപ്പോസിറ്റ് ഇനത്തില്‍ 63 കോടി 69 ലക്ഷം രൂപയും വായ്പയില്‍ 51 കോടി 51 ലക്ഷം രൂപയും ആയി ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
തുടക്കത്തില്‍ ബാങ്ക് ക്ലാസിഫിക്കേഷന്‍ V ആയിരുന്നത് ഇപ്പോള്‍ ബാജ്: ക്ലാസ് I ബാങ്കായി ഉയര്‍ന്നു കഴിഞ്ഞു.ഇപ്പോള്‍ ബാങ്കിന് എരഞ്ഞിക്കല്‍, എടക്കാട് എന്നിവിടങ്ങളില്‍ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കിന് കീഴില്‍ വെസ്റ്റ്ഹില്‍ ചുങ്കത്ത് ഒരു നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിച്ചു വരുന്നു.ബാങ്കിന്റെ വളര്‍ച്ചയില്‍ പ്രവര്‍ത്തന പരിധിയിലെ നാട്ടുകാര്‍ വളരെ നല്ലനിലയില്‍ സഹകരിച്ചിട്ടുണ്ട് .ഡെപ്പോസിറ്റ് തന്നും വായ്പ പരമാവധി കൃത്യമായി അടച്ചും ബാങ്കിനെ പുരോഗതിയിലേക്ക് എത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. കോവിഡിന്റെ ഭാഗമായി വായ്പക്കാര്‍ക്ക് തിരിച്ചടവില്‍ ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ ബാങ്കിനെയും ബാധിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ബാങ്കിന്റെ മുന്‍ പ്രസിഡണ്ടുമാരായ പരേതരായ ശ്രീ. വി.എം ശ്രീധരന്‍, കെ. ബാലന്‍ എന്നിവരുടെ സ്തുത്യാര്‍ഹമായ പ്രവര്‍ത്തനം സ്മരിക്കുകയാണ്. അതോടൊപ്പം പരേതരായ മുന്‍ ഡയറക്ടര്‍മാരെയും സഹകാരികളേയും സ്മരിക്കുന്നു.
ഇന്ന് ബാങ്ക് സാമുഹ്യ സേവന പെന്‍ഷന്‍ വീഴ്ച കൂടാതെ വിതരണം ചെയ്തുവരുന്നുണ്ട്. അതിന് പുറമെ മറ്റ് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പത്രം വിതരണം ചെയ്തു വരുന്നുണ്ട്.കൂടാതെ സ്ക്കുള്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ നടത്തി വരുന്നുണ്ട്. കൊറോണ കാലത്ത് ബാങ്കിന്റെ പരിധിയിലുള്ള എല്ലാ വാര്‍ഡുകളിലും പ്രതിരോധപ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്. നിര്‍ദ്ദനരായ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ടിവി , മൊബൈല്‍ ഫോണ്‍ എന്നിവ യും നല്‍കുകയുണ്ടായി.
ബാങ്ക് ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് വാടക കെട്ടിടത്തിലാണ്. സ്വന്തമായ കെട്ടിടം ഉണ്ടാകുക എന്ന കാഴ്ചപ്പാടോടെ പുതിയങ്ങാടി ബസാറില്‍ രണ്ട് കോടി രൂപ ചിലവില്‍ 9 സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്. ഹെഡ്ഡാഫീസിന് വേണ്ടി ഉടന്‍ തന്നെ അവിടെ കെട്ടിടം പണിയുന്നതാണ്.ഇന്ന് പുതിയങ്ങാടിയിലെയും ബാങ്ക് പരധിയിലെയും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വായ്പയും മറ്റും വിതരണം ചെയ്യുന്നതിനും.ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.സഹകാരികളുടെ ആകമഴിഞ്ഞ സഹകരണം എല്ലാ പ്രവര്‍ത്തനത്തിലും ഉണ്ടായിട്ടുണ്ട്. ഭാവിയിലും മാന്യ സഹകാരികള്‍ ബാങ്കിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു.